സമൂഹമാധ്യമങ്ങളിൽ വൈറലായി ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പങ്കെടുത്ത കൈലാസ രാജ്യത്തിന്റെ പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദ
യുഎന്നിലെ കൈലാസയുടെ സ്ഥിരം അംബാസഡറാണ് വിജയപ്രിയ എന്നാണ് അവകാശവാദം.
അമേരിക്കയിലെ വാഷിംഗ്ടൺ ഡിസി സ്വദേശിയെന്നാണ് വിജയപ്രിയ നിത്യാനന്ദ സ്വയം വിശേഷിപ്പിക്കുന്നത്.
പേരിന്റെ അവസാനം നിത്യാനന്ദ എന്നുള്ളതുകൊണ്ട് തന്നെ നിത്യാന്ദയുടെ ഭാര്യയാണോ എന്ന് സംശയിക്കുന്നവരുണ്ട്.
കൈലാസത്തിലെ നയതന്ത്രജ്ഞ’ എന്ന പദവിയും മാ വിജയപ്രിയ തന്നെയാണ് വഹിക്കുന്നത്.
കൈലാസയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിജയപ്രിയ നിത്യാനന്ദ കൈലാസ രാജ്യത്തിനുവേണ്ടി സംഘടനകളുമായി കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ബാലപീഡനം അടക്കമുള്ള കേസുകളിലെ പ്രതിയായ നിത്യാനന്ദ 2019 മുതൽ പിടികിട്ടാപ്പുള്ളിയാണ്