മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് 2 വർഷം തടവുശിക്ഷ

6f87i6nmgm2g1c2j55tsc9m434-list 1ev1ksjo9e97kr6hkmkl958s2m 534m6attf0j97rrgcs3o1frbq7-list

ഗുജറാത്തിലെ മാനനഷ്ടക്കേസിൽ േകാൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ

രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരായിരുന്നു.

മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമര്‍ശം.

പരാമർശത്തിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്.

ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം.

WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/news.html
Read more