യുണൈറ്റഡ് എയർലൈൻസിന്റെ പരസ്യത്തിലൂടെ ലോകപ്രശംസ പിടിച്ചുപറ്റിയ ട്രാൻസ് എയർഹോസ്റ്റസ് കെലെയ്ഗ് സ്കോട്ട് ജീവനൊടുക്കിയ നിലയിൽ.
തിങ്കളാഴ്ചയാണ് കൊളറാഡോയിലെ വീട്ടിൽ 25 കാരിയായ സ്കോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മ ആൻഡ്രിയ സിൽവെസ്ട്രോയാണ് മകളുടെ മരണവിവരം ലോകത്തെ അറിയിച്ചത്.
മരണത്തിനു മുൻപ് സ്കോട്ട് വികാരഭരിതമായ കുറിപ്പ് പങ്കുവച്ചിരുന്നു.
നല്ലൊരു വ്യക്തിയാകാനോ കൂടുതൽ ശക്തയാകാനോ കഴിയാത്തതിൽ ഖേദമുണ്ടെന്നും താൻ കാരണം നിരാശരായവരുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും സ്കോട്ട് കുറിപ്പിൽ പറഞ്ഞു.
2020 ലെ ട്രാൻസ് ദിനത്തിലാണ് യുണൈറ്റഡ് എയർലൈൻസ് കെലെയ്ഗിന്റെ അതിജീവന കഥ ആസ്പദമാക്കി പരസ്യമിറക്കിയത്.