ഭോജ്പുരി നടി അകാൻഷ ദുബെയുടെ മരണത്തിൽ ഗായകൻ സമർ സിങ്ങിനും സഹോദരൻ സഞ്ജയ് സിങ്ങിനുമെതിരെ ലുക്കൗട്ട് നോട്ടിസ്
ഇരുവരും രാജ്യം വിടുന്നത് തടയാൻ അവരുടെ വിശദാംശങ്ങൾ എല്ലാ വിമാനത്താവളങ്ങളിലേക്കും അയച്ചു
മരണത്തിൽ ദുരൂഹത ആരോപിച്ച് അകാൻഷയുടെ അമ്മ മധു ദുബെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമറിനെതിരെ പൊലീസ് കേസെടുത്തത്.
മാർച്ച് 26നാണ് അകാൻഷയെ ഹോട്ടൽമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
രാത്രി ഇൻസ്റ്റഗ്രാമിൽ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തതിനു പിന്നാലെയായിരുന്നു മരണം.
യുപിയിലെ ഭദോഹി ജില്ലയിലെ പാർസിപുരിൽനിന്നുള്ള അകാൻഷ മ്യൂസിക് വിഡിയോകളിലൂടെയാണു പ്രശസ്തി നേടിയത്
കസം പൈദ കർണേ വാലേ കി 2, മുജ്സേ ഷാദി കരോഗി, വീറോൻ കി വീർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
അകാൻഷയുടെ അവസാന മ്യൂസിക് വിഡിയോ ഗാനമായ ‘യേ ആരാ കഭി ഹാരാ നഹി’ മരണദിവസമാണ് യുട്യൂബിൽ റിലീസ് ചെയ്തത്