മയക്കുവെടി പാളി, കരടി മുങ്ങി ചത്തു

4rvu1ni7bij0t0ssdiuhb8ueju content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories bear-fell-into-well-dies-thiruvananthapuram 68qp2ngh7591p4c8a1fhgpsj55

വെ‍ള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കരടി ചത്തു

മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ മുങ്ങിയ കരടി, ഒരുമണിക്കൂറിലേറെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു. മണിക്കൂറുകൾക്കു ശേഷം പുറത്തെടുത്ത‍തെങ്കിലും ചത്തു

അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്.

കണ്ണംപള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. പ്രഭാകരന്റെ വീടിനു സമീപത്തെ കോഴിക്കൂട്ടിൽ നിന്നു കോഴികളെ പിടിക്കാനെത്തിയതാണ് കരടി‍.

രണ്ടു കോഴിയെ കരടി പിടിച്ചു. മൂന്നാമതൊരു കോഴിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ കിണറിന്റെ വക്കിലേക്ക് കോഴി പറന്നുനിന്നു. ഇതിനിടെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കരടി കിണറ്റിൽ വീണത്.