‘കൈ’ കരുത്തിൽ കർണാടക

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 5b1q7i5pdql8prdbi0n57vc6me karnataka-election-congress ahuueistc95e70mqmimlppq1v

കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്.

ശക്തികേന്ദ്രങ്ങളിൽ മുന്നേറ്റമുണ്ടാക്കാനാകാതെ പോയ ബിജെപി തകർന്നടിഞ്ഞു. ഇതോടെ ദക്ഷിണേന്ത്യയിൽ ഭരണത്തിലുള്ള ഏക സംസ്ഥാനവും ബിജെപിയെ ‘കൈ’ വിട്ടു.

Image Credit: ജോസ്കുട്ടി പനയ്ക്കൽ

കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു കയറുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടർ ഹുബ്ബള്ളി–ധാർവാഡ് മണ്ഡ‍ലത്തിൽ പരാജയപ്പെട്ടു.

Image Credit: വിഷ്ണു വി.നായർ

കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനകപുരയിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.

നിർണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനായില്ല.

Image Credit: വിഷ്ണു വി.നായർ

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ശിഗോണിൽ വിജയിച്ചു. കർണാടകയിൽ പാർട്ടിക്കേറ്റ പരാജയം സമ്മതിക്കുന്നുവെന്ന് ബൊമ്മെ അറിയിച്ചു.

Image Credit: ജോസ്കുട്ടി പനയ്ക്കൽ

സർവജ്ഞനഗർ മണ്ഡലത്തിൽ മുൻ മന്ത്രിയും കോൺഗ്രസ് സ്ഥാനാർഥിയും മലയാളിയുമായ കെ.ജെ.ജോർജ് വിജയിച്ചു.

കോൺഗ്രസിന്റെ വിജയത്തിൽ രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ ആഘോഷം തുടങ്ങി.

Image Credit: വിഷ്ണു വി.നായർ