എസ്എസ്എൽസിക്ക് 99.70% വിജയം

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 3pf90ig7gqfueqj6fpirbdq9a sslc-exam-result-2023 37iqmf4pls00tave2cad3ih1k3

എസ്എസ്എൽസിക്ക് 99.70% വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന

4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ – 68,604 പേർ. കഴിഞ്ഞതവണ ഇത് 44,363 പേർ. ഇത്തവണ ഫോക്കസ് ഏരിയ ഇല്ലാത്തതും ഗ്രേസ് മാർക്ക് ഉള്ളതും വിജയം കൂട്ടിയെന്നു മന്ത്രി പറഞ്ഞു.

എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം–66.67. വിജയശതമാനം കൂടിയ റവന്യൂ ജില്ല – കണ്ണൂർ. വിജയശതമാനം – 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല – വയനാട്, വിജയശതമാനം–98.41. കൂടുതൽ വിദ്യാർഥികൾക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം– 4856.

ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 504പേർ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം–97.3). ഗൾഫിലെ നാല് സെന്ററുകൾക്ക് 100 ശതമാനം വിജയം ലഭിച്ചു. ലക്ഷദ്വീപിൽ പരീക്ഷ എഴുതിയ 289 വിദ്യാർഥികളിൽ 283പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം–97.92.