ബാലസോറില്‍ ‘പറന്നെത്തി’ പ്രധാനമന്ത്രി

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 68lnpeesagg8aruvnnseugno4u 47m09l2fmrfh22ftufcrp8u9tt odisha-train-accident-pm-modi-lands-balasore

രാജ്യത്തെ നടുക്കിയ ബാലസോറിലെ ട്രെയിൻ അപകട സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ശനിയാഴ്ച വൈകിട്ട് 3.45 ഓടെയാണ് പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ അപകടസ്ഥലത്ത് എത്തിയത്

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർക്കൊപ്പം ദുരന്ത സ്ഥലം സന്ദർശിച്ചു.

അശ്വിനി വൈഷ്ണവും വിവിധ രക്ഷാപ്രവർത്തക സംഘങ്ങളിലെ ഉദ്യോഗസ്ഥരും അപകടത്തെക്കുറിച്ച് പ്രധാനമന്ത്രിയോടു വിശദീകരിച്ചു.

അപകടസ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദർശിച്ചു.

ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ച് അപകടത്തെക്കുറിച്ച് വിലയിരുത്തിയ ശേഷമാണ് പ്രധാനമന്ത്രി ബാലസോറിൽ എത്തിയത്.

ട്രെയിൻ അപകടത്തിൽ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Web Story
Read Article