.ഡൽഹി യമുന ഓൾഡ് ബ്രിജിനടിയിലൂടെ നിറഞ്ഞൊഴുകുന്ന നദി
വീടുകളിൽ വെള്ളം കയറിയപ്പോൾ വീട്ടുപകരണങ്ങളുമായി ബോട്ടു തുഴഞ്ഞു പോകുന്നയാൾ. യമുനാബാസാറിനു സമീപത്തെ കാഴ്ച
യമുനാനദി കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് വീടിനു മുകളിൽ അഭയം തേടിയവർ താൽക്കാലിക പാലമിട്ടു പുറത്തേക്കു രക്ഷപെടുന്നു
.യമുനാനദിയിലെ ജലനിരപ്പ് ഉയർന്നപ്പോൾ ഓൾഡ് യമുന ബ്രിജിനു സമീപത്തുനിന്നും വസ്തുക്കൾ നീക്കം ചെയ്യുന്നയാൾ
യമുനാനദിയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നപ്പോൾ ഓൾഡ് യമുന ബ്രിജിനടിയിൽ താമസിച്ചിരുന്നവർ മുകളിലേക്ക് കയറുന്നു
ഡൽഹിയിൽ യമുനാനദി കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് തീരത്തോടു ചേർന്നു താമസിച്ചിരുന്നവർ മയൂർവിഹാർ മേൽപാലത്തിനടിയിൽ അഭയം തേടിയപ്പോൾ. ഇന്നലെ രാത്രി ഇവരുടെ വീടുകളിൽ വെള്ളം കയറിയതോടെ കിടക്കയും അവശ്യ സാധനങ്ങളുമെടുത്ത് സ്ഥലംവിടുകയായിരുന്നു.
യമുന നദി കരകവിഞ്ഞതിനെ തുടർന്ന് നായയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നയാൾ
കനത്ത മഴയിൽ യമുനാ നദി കരകവിഞ്ഞപ്പോൾ വെള്ളക്കെട്ടിലൂടെ നടക്കുന്ന ജനം