മോദിക്ക് ഫ്രാൻസിന്റെ ആദരം; ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി.
ഫ്രാൻസിന്റെ പരമോന്നത പുരസ്കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ.
ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി.
പുരസ്കാരത്തിന് ഇന്ത്യൻ ജനതയുടെ പേരിൽ മോദി നന്ദി പറഞ്ഞു.
മോദിക്കായി മക്രോ നൽകിയ സ്വകാര്യ അത്താഴവിരുന്നു നടന്ന എൽസി പാലസിൽ വച്ചായിരുന്നു പുരസ്കാരം.