മദ്യനയ അഴിമതി കേസ്: സഞ്ജയ് സിങ്ങിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി എഎപി

3q8lejltv21t7gujvj759on4j content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 6qbgq7vhvghes9a1lhksmi2j5j sanjay-singhs-arrest-aap-conducted-protest-march-pictures

ഡൽഹി മദ്യനയ അഴിമതി കേസിൽ എഎപി എംപി സഞ്ജയ് സിങ്ങിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധ പ്രകടനവുമായി പാർട്ടി പ്രവർത്തകർ

Image Credit: രാഹുൽ ആർ.പട്ടം : മനോരമ

ബിജെപി ദേശീയ ആസ്ഥാനത്തേക്ക് നിശ്ചയിച്ച പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞു.

Image Credit: രാഹുൽ ആർ.പട്ടം : മനോരമ

ഡൽഹിയിലെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സഞ്ജയ് സിങിനെ ഇന്നലെ ഇഡി അറസ്റ്റു ചെയ്തത്

Image Credit: രാഹുൽ ആർ.പട്ടം : മനോരമ

അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്രത്തെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് കേന്ദ്ര ഏജന്‍സി കൂടുതൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്യുമെന്നും തിരഞ്ഞെടുപ്പിനെ ബിജെപിക്ക് ഭയമാണെന്നും കേജ്‌രിവാൾ തുറന്നടിച്ചു.

Image Credit: രാഹുൽ ആർ.പട്ടം : മനോരമ

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവു വലിയ അഴിമതിക്കാരനായ പ്രധാനമന്ത്രിയാണു മോദിയെന്നും കേജ്‌രിവാൾ പറഞ്ഞു.

Image Credit: രാഹുൽ ആർ.പട്ടം : മനോരമ

പാർലമെന്റിൽ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനാലാണ് പ്രതിപക്ഷ എംപിമാർ വേട്ടയാടപ്പെടുന്നതെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു.

Image Credit: രാഹുൽ ആർ.പട്ടം : മനോരമ