രക്ഷാദൗത്യം വീണ്ടും സജീവം

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories uttarakhand-tunnel-collapse-rescue-operation-in-final-phase n4culvocktnvp46ftlhjig1br 9vj01l8ddlqqv409u77smn6hl

മണ്ണിടിച്ചിലിനെത്തുടർന്ന് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം പുനരാരംഭിച്ചു, ഉച്ചയ്ക്കു മുൻപായി 11.30ഓടെ ഡ്രില്ലിങ് തുടങ്ങാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും, മൂന്നു മണിക്കൂറിലധികം വൈകിയാണ് ഡ്രില്ലിങ് ആരംഭിച്ചത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കിയതിനു ശേഷമാണ് രക്ഷാപ്രവർത്തനം പുനരാംഭിച്ചത്.

Image Credit: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

മറ്റു തടസ്സങ്ങളുണ്ടായില്ലെങ്കിൽ 5 - 6 മണിക്കൂറിനകം രക്ഷാകുഴൽ സജ്ജമാക്കാമെന്നാണു പ്രതീക്ഷ. 6-8 മീറ്റർ കൂടിയാണ് ഇനി രക്ഷാകുഴലിനു മുന്നോട്ടു പോകാനുള്ളത്.

Image Credit: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്നവരെ കുഴലിലൂടെ രക്ഷപ്പെടുത്തുന്ന പദ്ധതി വിശദീകരിക്കുന്ന ടെലിവിഷൻ ചാനൽ റിപ്പോർട്ടർ.

Image Credit: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതു കാത്ത് ആംബുലൻസുകൾ

Image Credit: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

രക്ഷാദൗത്യ സംഘത്തിന്റെ തലവനും, രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റുമായ അർനോൾഡ് ഡിക്സ്, സുരക്ഷക്കായി കൊണ്ടുവന്ന കോൺക്രീറ്റ് ഫ്രെയിമുകൾക്കിടയിലൂടെ നടന്നു നീങ്ങുന്നു

Image Credit: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

രക്ഷാദൗത്യ സംഘത്തിന്റെ തലവനും, രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റുമായ അർനോൾഡ് ഡിക്സ്.

Image Credit: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

രക്ഷാദൗത്യത്തിന്റെ ഭാഗമായി സ്ഥാപിച്ച സൂചക ബോർഡുകൾ സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗങ്ങൾക്കു വിശദീകരിച്ചു നൽകുന്നു

Image Credit: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ