രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി:

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories revanth-reddy-to-take-oath-as-new-telangana-cm-on-december-7 2b3bs9it92mje9guirhm40ia6i 4rpvgqtvnpllr0864i5dopo132

തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച എ.രേവന്ത് റെഡ്ഡിയെ തെലങ്കാന മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു

Image Credit: Facebook / Anumula Revanth Reddy

സത്യപ്രതിജ്ഞ മറ്റന്നാൾ നടക്കും. തെലങ്കാനയിൽ എ.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്നു ഭൂരിപക്ഷം എംഎൽഎമാരും ആവശ്യപ്പെട്ടിരുന്നു.

Image Credit: Facebook / Anumula Revanth Reddy

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായി എംഎൽഎമാർ ഓരോരുത്തരുമായി കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിലാണ് രേവന്തിനു ഭൂരിപക്ഷം ലഭിച്ചത്.

Image Credit: Facebook / Anumula Revanth Reddy

മുതിർന്ന നേതാക്കളായ മല്ലു ഭട്ടി വിക്രമാർക, ഉത്തംകുമാർ റെഡ്ഡി എന്നിവരുടെ പേരുകളും ചിലർ പറഞ്ഞു.തെലങ്കാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ചയുണ്ടായേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

Image Credit: Facebook / Anumula Revanth Reddy

എന്നാൽ, 64 എംഎൽഎമാരും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ സമവായത്തിലെത്താത്തതിനാൽ വൈകുകയായിരുന്നു.

Image Credit: Facebook / Anumula Revanth Reddy

മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നതോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവച്ചത്.

Image Credit: Facebook / Anumula Revanth Reddy

മല്ലു ഭട്ടി വിക്രമാർക, ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, കോമാട്ടിറെഡ്ഡി സഹോദരന്മാർ എന്നിവർ രേവന്ത് മുഖ്യമന്ത്രിയാകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ട്

Image Credit: Facebook / Anumula Revanth Reddy