ഓൺലൈൻ ചൂതാട്ടങ്ങൾക്ക്‌ ജിഎസ്‌ടി:

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 7sr95jr7eloful506idc819kt5 3e6i14htbkaqq7eq8vh6m40jjk kerala-cabinet-moves-forward-with-gst-ordinance-for-online-gambling

പണം വച്ചുള്ള ചൂതാട്ടങ്ങൾക്ക്‌ ജിഎസ്‌ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്‌ടി നിയമ ഭേദഗതിക്ക്‌ ഓർഡിനൻസ്‌ കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Image Credit: Canva

അൻപതാമത്‌ ജിഎസ്‌ടി കൗൺസിൽ യോഗം കസീനോ, കുതിരപന്തയം, ഓൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്‌ക്ക്‌ 28% ജിഎസ്‌ടി നിശ്ചയിച്ചിരുന്നു.

Image Credit: Canva

നികുതി ചുമത്തേണ്ടത്‌ പന്തയത്തിന്റെ മുഖവിലയ്‌ക്കാണെന്നും തീരുമാനിച്ചു. തുടർന്ന്‌ കേന്ദ്ര സർക്കാർ ജിഎസ്‌ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്‌തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ്‌ സംസ്ഥാന ജിഎസ്‌ടി നിയമത്തിൽ കൊണ്ടുവരുന്നത്‌.

Image Credit: Canva

മറ്റ്‌ സംസ്ഥാനങ്ങളും നിയമത്തിൽ ഭേദഗതി വരുത്തുന്നുണ്ട്.

Image Credit: Canva

ഓൺലൈൻ ഗെയിമിങ്‌, കസീനോ, കുതിരപ്പന്തയം തുടങ്ങിയ പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട്‌ നിലവിൽ ജിഎസ്‌ടി നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകൾ നീക്കുന്നതിനുളള വ്യവസ്ഥകളും ഓർഡിനൻസിൽ ഉൾപ്പെടുത്തും.

Image Credit: Canva

ഭേദഗതികൾക്ക്‌ 2023 ഒക്ടോബർ 1 മുതൽ പ്രാബല്യം നൽകിയായിരിക്കും ഓർഡിനൻസ്‌ ഇറക്കുക.

Image Credit: Canva