സ്നേഹാഭിവാദ്യമേകി മണിപ്പുരി ജനത;

content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories manipuri-people-greeted-bharat-jodo-nyay-yatra-with-love 57vrn976kajen1ao8m05pasdel 1vmdtnnf465amg6fuvo97pvnp1

വംശീയകലാപത്തിൽ മുറിവേറ്റ മണിപ്പുരിലെ ഗ്രാമങ്ങളിലൂടെ, ജനങ്ങളുടെ സ്നേഹാഭിവാദ്യമേറ്റ് രാഹുൽ ഗാന്ധിയുടെ യാത്ര

Image Credit: Facebook / Rahul Gandhi

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവുമധികം സുരക്ഷാഭീഷണി നേരിട്ട യാത്രകളിലൊന്ന് പിന്നിട്ട് അദ്ദേഹം ഇന്നലെ രാത്രി നാഗാലാൻഡിലെത്തി.

Image Credit: Facebook / Rahul Gandhi

മണിപ്പുർ അതിർത്തിയിലെ മലനിരകളിലൂടെയുള്ള അതീവ ദുർഘടപാതയിൽ മണിക്കൂറുകൾ സഞ്ചരിച്ചാണ് അദ്ദേഹം നാഗാലാൻഡിന്റെ പ്രവേശന പട്ടണമായ ഖുസാമയിലെത്തിയത്.

Image Credit: Facebook / Rahul Gandhi

മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് രാവിലെ 7.30 ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ദിനമാരംഭിച്ച രാഹുലിനെ വരവേൽക്കാൻ ജനം റോഡിന് ഇരുവശവും അണിനിരന്നു.

Image Credit: Facebook / Rahul Gandhi

കലാപമാരംഭിച്ച ശേഷം ദേശീയതലത്തിലെ ഒരു രാഷ്ട്രീയ നേതാവും എത്താത്ത വഴികളിലൂടെയായിരുന്നു യാത്ര. നൃത്തച്ചുവടുകൾ വച്ചും പാട്ടുകൾ പാടിയും ഗോത്രവിഭാഗങ്ങൾ സ്വാഗതമോതി.

Image Credit: Facebook / Rahul Gandhi

‘മോദി ഇതുവരെ നിങ്ങൾക്കരികിലെത്തിയോ? ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങളുടെ വേദന എനിക്കു മനസ്സിലാകും’ – കവലകളിൽ ജനങ്ങൾക്കിടയിലേക്കിറങ്ങി രാഹുൽ ആവർത്തിച്ചു പറഞ്ഞു.

Image Credit: Facebook / Rahul Gandhi