എൽ.കെ. അഡ്വാനിക്ക് ഭാരതരത്ന

content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories 4ophoj40puljhtsh6g9c3bl7o1 65pplgujf2bht7di1haai74vsr bharat-ratna-for-lk-advani

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അഡ്വാനിക്ക് ഭാരതരത്‍ന..

പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിവരം പങ്കുവച്ചത്.

അഡ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നതായും നരേന്ദ്ര മോദി എക്‍സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ഇന്ത്യയുടെ വികസനത്തിന് അഡ്വാനി നൽകിയ സംഭാവനകൾ വലുതാണെന്ന് പ്രധാനമന്ത്രി കുറിച്ചു.

താഴെത്തട്ടിൽനിന്നും പ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അഡ്വാനിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആഭ്യന്തര മന്ത്രിയായും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായും അഡ്വാനി സേവനം ചെയ്തിട്ടുണ്ട്.

96ാം വയസ്സിലാണ് പരമോന്നത സിവിലിയൻ ബഹുമതി അഡ്വാനിയെ തേടിയെത്തുന്നത്.