മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ അന്തരിച്ചു

content-mm-mo-web-stories-news-2024 content-mm-mo-web-stories-news 4u588ruifj9q5sb0j35i233ene content-mm-mo-web-stories 3dsa4q7lop6k1kjqt7tibdo7tp legal-luminary-fali-s-nariman-passed-away

സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ (95) അന്തരിച്ചു

ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായ ഫാലി എസ്.നരിമാനെ 1991ൽ പത്മഭൂഷണും 2007ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.

1929 ജനുവരി 10നാണ് ജനനം. 1950ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.

1972-1975 കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറൽ ആയിരുന്ന അദ്ദേഹം 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടർന്ന് പദവി രാജിവച്ചു.

‘ബിഫോർ മെമ്മറി ഫെയ്ഡ്സ്’ എന്ന ആത്മകഥ പ്രസിദ്ധം. ‘ദി സ്റ്റേറ്റ് ഓഫ് നേഷൻ’, ‘ഗോഡ് സേവ് ദി ഓണറബിൾ സുപ്രീം കോർട്ട്’ തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങൾ.

സുപ്രീം കോടതി മുൻ ജഡ്‌ജി റോഹിങ്ടൻ നരിമാൻ മകനാണ്. പ്രമുഖ കെട്ടിട നിർമാതാവായിരുന്ന ദൊറാബ്‌ജി കോൺട്രാക്‌ടറുടെ കൊച്ചുമകൾ ബാപ്‌സിയാണ് ഭാര്യ