പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഡെമോക്രാറ്റിക് നോമിനേഷൻ ഉറപ്പാക്കി ജോ ബൈഡൻ

6f87i6nmgm2g1c2j55tsc9m434-list bgbsmti2tce3lo9s3b2lausg5 534m6attf0j97rrgcs3o1frbq7-list

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നോമിനേഷൻ ഉറപ്പിച്ചെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Image Credit: Facebook / Joe Biden

നോമിനേഷൻ വിജയിക്കാൻ 1,968 ഡെലിഗേറ്റുകൾ ആവശ്യമായിരുന്ന ബൈഡൻ ജോർജിയയിലെ പ്രാഥമിക മത്സരത്തിൽ വിജയിച്ചു. 2,015 ഡെലിഗേറ്റുകളുടെ പിന്തുണ ബൈഡൻ ഉറപ്പിച്ചു.

Image Credit: Facebook / Joe Biden

മിസിസിപ്പി, വാഷിങ്ടൺ, വടക്കൻ മരിയാന ദ്വീപുകൾ എന്നിവിടങ്ങളിൽ സമാനമായ ഫലങ്ങൾ ബൈഡന്റെ ക്യാംപ് പ്രതീക്ഷിക്കുന്നുണ്ട്

Image Credit: Facebook / Joe Biden

‘ഈ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കാൻ ഇപ്പോൾ ഒരു തിരഞ്ഞെടുപ്പുണ്ട്. നമ്മൾ ഒന്നായി നിന്ന് നമ്മുടെ ജനാധിപത്യം സംരക്ഷിക്കാൻ പോകുകയാണോ അതോ മറ്റുള്ളവരെ അതിനെ തകർക്കാൻ അനുവദിക്കണോ? നമ്മുടെ സ്വാതന്ത്ര്യം തിരഞ്ഞെടുക്കാനും സംരക്ഷിക്കാനുമുള്ള അവകാശം നമുക്ക് വേണം. അതോ അത് എടുത്തുകളയാൻ തീവ്രവാദികളെ അനുവദിക്കണമോ?’ – വിജയത്തിനു തൊട്ടുപിന്നാലെ ബൈഡനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Image Credit: Facebook / Joe Biden

അതേസമയം, ഒരു പോൺ താരത്തിന് പണം നൽകിയതു മറച്ചുവയ്ക്കാൻ ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റായ 77കാരനായ ട്രംപ്, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോടതിയിൽ ഹാജരാകും.

Image Credit: Facebook / Joe Biden

2020ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിച്ചത് ഉൾപ്പെടെ 91 കുറ്റങ്ങളാണ് ട്രംപ് നേരിടുന്നത്. രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക അമേരിക്കൻ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

Image Credit: Facebook / Joe Biden

യുഎസ്-മെക്സിക്കോ അതിർത്തിയിൽ നിലനിൽക്കുന്ന പ്രതിസന്ധി, കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് എന്നിവയാണ് 81കാരനായ ബൈഡൻ നേരിടുന്ന വെല്ലുവിളികൾ. അടുത്തിടെ ജോർജിയയിലെ നഴ്‌സിങ് വിദ്യാർത്ഥിയായ ലേക്കൻ റൈലിയെ അനധികൃത കുടിയേറ്റക്കാരൻ കൊലപ്പെടുത്തിയതും ഇരു കക്ഷികളും തമ്മിലുള്ള വാക്പോരിനു കാരണമായി.

Image Credit: Facebook / Joe Biden