പാർട്ടി പറഞ്ഞാൽ അമേഠിയിലും മൽസരിക്കാൻ തയാറെന്ന് രാഹുൽ ഗാന്ധി..
കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും മല്ലികാർജുൻ ഖർഗെയുടെ നേതൃത്വവുമാണ് തീരുമാനമെടുക്കേണ്ടത്.
താൻ കോൺഗ്രസിന്റെ എളിയ പ്രവർത്തകനായ ശിപായി മാത്രമാണെന്നും രാഹുൽ താനെയിൽ പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാളെ സമാപിക്കും.
ജനുവരി 14ന് മണിപ്പുരിൽനിന്ന് ആരംഭിച്ച യാത്ര നാളെ മുംബൈ ദാദർ ശിവാജി പാർക്കിൽ നടക്കുന്ന റാലിയോടെയാണു സമാപിക്കുക.
സമാപനസമ്മേളനം ‘ഇന്ത്യ’ മുന്നണിയുടെ ശക്തിപ്രകടനമാക്കാൻ കോൺഗ്രസ് തയാറെടുക്കുന്നു