രാഹുൽ ഗാന്ധി ഏപ്രിൽ 3ന് നാമനിർദേശപത്രിക സമർപ്പിക്കും. റോഡ് ഷോയും അന്നു സംഘടിപ്പിക്കും.
. 3ന് വൈകുന്നേരം തന്നെ രാഹുൽ മടങ്ങിപ്പോകും.
എൽഡിഎഫിനായി സിപിഐയുടെ ആനി രാജയും ബിജെപിക്കായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്.
2019ൽ അപ്രതീക്ഷിതമായാണ് വയനാട്ടിലേക്ക് രാഹുൽ എത്തിയത്.
7,06,367 വോട്ടുകളാണ് അന്ന് രാഹുൽ നേടിയത്. എതിർസ്ഥാനാർഥി എൽഡിഎഫിന്റെ പി.പി.സുനീർ 2,74,597 വോട്ടുകളും നേടി.
4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുലിനെ വയനാട് മണ്ഡലം പാർലമെന്റിലേക്കയച്ചത്.