ഗാസ യുദ്ധം: 200 ദിവസം പിന്നിട്ടിട്ടും ശാന്തിയില്ല

6f87i6nmgm2g1c2j55tsc9m434-list 534m6attf0j97rrgcs3o1frbq7-list 12qcb7gjc093lgropolc8cn53f

ഇസ്രയേൽ സൈന്യം നേരത്തേ പിൻവാങ്ങിയ വടക്കൻ മേഖലയിൽ അടക്കം ഗാസയിലെങ്ങും ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി.

Image Credit: AFP

ടാങ്കുകളിൽനിന്ന് ഇടതടവില്ലാതെ ഷെല്ലാക്രമണവും തുടർന്നു. തെക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ, ജബാലിയ എന്നിവിടങ്ങളിലാണു ഷെല്ലാക്രമണം രൂക്ഷം.

Image Credit: AFP

അതിനിടെ, ലബനൻ അതിർത്തിയോടു ചേർന്ന ഇസ്രയേൽ സൈനികതാവളത്തിനുനേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തി. തിരിച്ചടിയിൽ ഹിസ്ബുല്ല പക്ഷത്തെ 2 പേർ കൊല്ലപ്പെട്ടു.

Image Credit: AFP

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ 32 പേരാണു കൊല്ലപ്പെട്ടത്.

Image Credit: AFP

ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 34,183 പലസ്തീൻകാർ കൊല്ലപ്പെട്ടു. 77,143 പേർക്കു പരുക്കേറ്റു.

Image Credit: AFP

കഴിഞ്ഞ ദിവസം ഇരുനൂറിലേറെ പലസ്തീൻകാരുടെ മൃതദേഹങ്ങൾ ലഭിച്ച ഖാൻ യൂനിസിലെ നാസർ ആശുപത്രി വളപ്പിൽനിന്നു 35 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.

Image Credit: AFP

3 കൂട്ടക്കുഴിമാടങ്ങളിൽനിന്നായി ഒരാഴ്ചയ്ക്കിടെ 310 മൃതദേഹങ്ങളാണു ലഭിച്ചത്.

Image Credit: Ramadan Abed / Reuters