പാപ്പരത്വ കേസിൽ ബോറിസ് ബെക്കറെ കുറ്റവിമുക്തനാക്കി

content-mm-mo-web-stories-news-2024 boris-becker-acquitted-in-bankruptcy-case content-mm-mo-web-stories-news content-mm-mo-web-stories 27mkcc1v5mngoe6f1q81aslm4t 7q1t7rio3mtrgefobv7ts9d30o

പാപ്പരത്വ കേസിൽ ജർമൻ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കർക്ക് ആശ്വാസം. ബാങ്കുകൾക്കും മറ്റുമായി 5 കോടി പൗണ്ട് (500 കോടിയിലേറെ രൂപ) കടമുള്ള ബെക്കർ അതു തിരിച്ചടയ്ക്കുന്നതിനു ന്യായമായ ശ്രമം നടത്തിയെന്നു ബോധ്യപ്പെട്ടതിനാൽ കേസ് അവസാനിപ്പിക്കുകയാണെന്ന് ചീഫ് ഇൻസോൾവൻസി ആൻഡ് കമ്പനീസ് കോടതി വിലയിരുത്തി അദ്ദേഹത്തെ മോചിപ്പിച്ചു

Image Credit: Instagram / borisbeckerofficial

ബെക്കർക്കെതിരെ ഉണ്ടായിരുന്ന 25 കുറ്റാരോപണങ്ങളിൽ ഇനി നടപടിയൊന്നും ഉണ്ടാവില്ല. 2017 ൽ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ബെക്കറെ ആസ്തികൾ മറച്ചുവച്ചതിനും മറ്റുമായി കോടതി രണ്ടര വർഷം തടവിനു ശിക്ഷിച്ചിരുന്നു.

Image Credit: Instagram / borisbeckerofficial

ലണ്ടൻ ജയിലിൽ 8 മാസം ശിക്ഷ അനുഭവിച്ച അദ്ദേഹത്തെ കുറ്റവാളികളെ കൈമാറാനുള്ള വ്യവസ്ഥ പ്രകാരം 2 വർഷം മുൻപ് ജർമനിക്കു നാടുകടത്തി.

Image Credit: Instagram / borisbeckerofficial

1985 ൽ 17–ാം വയസ്സിൽ വിംബിൾഡൺ ചാംപ്യനായി സൂപ്പർതാരമായ ബെക്കർ 1999 ൽ പ്രഫഷനൽ ടെന്നിസിൽ നിന്നു വിരമിച്ചിരുന്നു.

Image Credit: Instagram / borisbeckerofficial

പിന്നീട് പരിശീലകനായും ടിവി കമന്റേറ്ററായും നിക്ഷേപകനായും ജോലി ചെയ്തെങ്കിലും വൻ കടക്കാരനായി നിയമനടപടി നേരിടേണ്ടിവന്നു.

Image Credit: Instagram / borisbeckerofficial

കൈവശമുള്ള ട്രോഫികൾ ഉൾപ്പെടെ കൈമാറാമെന്നും ബാക്കി കടത്തിൽ കാര്യമായ ഭാഗം തിരിച്ചുനൽകാമെന്നും ധാരണയായിട്ടുണ്ടെന്ന് ബെക്കറുടെ അഭിഭാഷകൻ ലൂയി ഡോയിൽ പറഞ്ഞു.

Image Credit: Instagram / borisbeckerofficial