വെടിനിർത്തൽ അംഗീകരിച്ച് ഹമാസ്, ചർച്ചയ്ക്ക് തയാറെന്ന് ഇസ്രയേൽ

content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories 17uqkroica3mn38mv70tti97c2 4m71kv1k67vppgd470nkei3lb6 hamas-agrees-to-cease-fire

റഫ ആക്രമണത്തിനു മുന്നോടിയായി പട്ടണത്തിന്റെ കിഴക്കൻ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങളോട് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഈജിപ്തും ഖത്തറും ചേർന്നു തയാറാക്കിയ വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിച്ചതായി ഹമാസ് അറിയിച്ചു

Image Credit: [Hatem Khaled/Reuters]

ഹമാസിന്റെ വ്യവസ്ഥകൾ ഇസ്രയേൽ മുന്നോട്ടുവച്ചതിൽനിന്ന് ഏറെ മാറ്റമുള്ളതാണെങ്കിലും മധ്യസ്ഥരുമായി ചർച്ചയ്ക്കു സംഘത്തെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞതോടെ സമാധാനപ്രതീക്ഷ ഉയർന്നു. അതേസമയം, ബന്ദികളെ വിട്ടയയ്ക്കുന്നതിനു ഹമാസിൽ സമ്മർദം ചെലുത്താനായി സൈനികനടപടി തുടരുമെന്നും നെതന്യാഹു പറ‍ഞ്ഞു..

Image Credit: [Jehad Alshrafi/Anadolu]

താൽക്കാലിക വെടിനിർത്തലിന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയാണു സമ്മതം അറിയിച്ചത്. പിന്നാലെ ഗാസയിൽ ജനം ആഘോഷം തുടങ്ങി.

Image Credit: [Jehad Alshrafi/Anadolu]

42 ദിവസം വീതമുള്ള മൂന്നുഘട്ട പാക്കേജാണു മുന്നോട്ടുവച്ചതെന്ന് ഗാസയിലെ ഹമാസ് ഉപമേധാവി പറഞ്ഞു.

Image Credit: [Jehad Alshrafi/Anadolu]

ആദ്യഘട്ടത്തിൽ വെടിനിർത്തൽ, രണ്ടാംഘട്ടത്തിൽ ഇസ്രയേൽ സേനാ പിന്മാറ്റം, മൂന്നാംഘട്ടത്തിൽ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം എന്നാണു നിർദേശം.

Image Credit: [Ismael Abu Dayyah/AP Photo]

10 ലക്ഷത്തിലേറെ പലസ്തീൻകാരാണ് റഫയിലെ അഭയാർഥിക്യാംപുകളിലുള്ളത്.

Image Credit: [Hatem Khaled/Reuters]

20 കിലോമീറ്റർ അകലെയുള്ള അഭയകേന്ദ്രത്തിലേക്കു നീങ്ങാനാണു സൈന്യത്തിന്റെ അറിയിപ്പ്.

Image Credit: [Ismael Abu Dayyah/AP Photo]

പെരുമഴയിൽ‌ ജനം പലായനം തുടങ്ങി. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് 7 മാസം പൂർത്തിയാകുമ്പോൾ ആകെ മരണം 34,735 ആയി. 78,108 പേർക്കു പരുക്കേറ്റു.

Image Credit: [Hatem Khaled/Reuters]