ധ്രുവ് റാഠി എന്ന ഒറ്റയാൾ പട്ടാളം

content-mm-mo-web-stories-news-2024 content-mm-mo-web-stories-news content-mm-mo-web-stories 2b6qft2qg8v1i4850d32jaq172 qnn2iflhfog4utsfpuljtqs4q youtuber-dhruv-rathee-became-the-opposition-voice-of-the-country

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ ‘പ്രതിപക്ഷ ശബ്ദ’മായി യൂട്യൂബർ ധ്രുവ് റാഠി

Image Credit: Instagram / dhruvrathee

റാഠിയുടെ വിഡിയോകൾ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നതായാണ് സൂചനകൾ.

Image Credit: Instagram / dhruvrathee

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനെന്ന നിലയിൽ ബിജെപി ഐടി സെല്ലിന്റെ കണ്ണിലെ കരട് കൂടിയാണ് ധ്രുവ് റാഠി.

Image Credit: Instagram / dhruvrathee

ഏറ്റവും പുതിയ വിഡിയോ ആയ ‘മോദി–ദ് റിയൽ സ്റ്റോറി’ 21 മണിക്കൂറിനകം കണ്ടത് 89 ലക്ഷം പേരാണ്.

Image Credit: Instagram / dhruvrathee

കഴിഞ്ഞ മാസം മാത്രം 25 ലക്ഷത്തിലേറെ പുതിയ വരിക്കാരാണ് ധ്രുവ് റാഠിയുടെ യുട്യൂബ് ചാനലിലെത്തിയത്. ധ്രുവ് റാഠി, ധ്രുവ് റാഠി വ്‌​ളോഗ്സ്, ധ്രുവ് റാഠി ഷോർട്സ് എന്നീ 3 ചാനലുകളിലായി 2.56 കോടി വരിക്കാരാണുള്ളത്. റാഠിയുടെ പ്രതികരണം.

Image Credit: Instagram / dhruvrathee

ആകെ കാഴ്ചക്കാർ 326 കോടിയിലേറെ വരും. ഇതിൽ രാഷ്ട്രീയ വിശകലനത്തിന് മാത്രമായുള്ള ധ്രുവ് റാഠി എന്ന ഹിന്ദി ചാനലിലാണ് ഏറ്റവും കൂടുതൽ വരിക്കാർ –1.9 കോടി.

Image Credit: Instagram / dhruvrathee

ഹരിയാന സ്വദേശിയായ ധ്രുവ് റാഠിയും ഭാര്യയും ജർമനിയിലാണ് താമസം. 2014 ലാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെങ്കിലും 2016 സെപ്റ്റംബറിലാണ് ബിജെപി ഐടി സെല്ലിനെ കടന്നാക്രമിച്ചുകൊണ്ട് ധ്രുവിന്റെ ആദ്യ രാഷ്ട്രീയ വിഡിയോ എത്തുന്നത്.

Image Credit: Instagram / dhruvrathee

ഏറ്റവും കൂടുതൽ ആളുകൾ കണ്ട വിഡിയോ ഒരു മാസം മുൻപ് കേജ്‍രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ‘ഡിക്ടേറ്റർഷിപ്പ് കൺഫേംഡ്’ എന്ന വിഡിയോ ആണ്; 3.3 കോടി കാണികൾ.ധ്രുവ് റാഠിയും ഭാര്യയെയും സംബന്ധിച്ച് നിരവധി ആരോപണങ്ങൾ പ്രചരിച്ചിരുന്നു.

Image Credit: Instagram / dhruvrathee

ധ്രുവിന്റെ യഥാർഥ പേര് ബദ്രുദ്ദീൻ റാഷിദ് ലാഹോറി എന്നാണെന്നും ഭാര്യ ജർമൻ സ്വദേശിയായ ജൂലിയുടെ യഥാർ‍ഥ പേര് സുലൈഖ എന്നാണെന്നും ആയിരുന്നു പ്രചാരണം.

Image Credit: Instagram / dhruvrathee

ഇവർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്നും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ ബംഗ്ലാവിൽ പാക് സൈന്യത്തിന്റെ സംരക്ഷണയിലാണെന്നും സന്ദേശങ്ങൾ പരന്നു.

Image Credit: Instagram / dhruvrathee

എന്നാൽ, ഈ ആരോപണങ്ങൾ ഏശിയില്ല. താൻ ചെയ്യുന്ന വിഡിയോയ്ക്ക് മറുപടിയില്ലാത്തതിനാൽ വ്യാജ പ്രചാരണം നടത്തുകയാണെന്നായിരുന്നു ധ്രുവ്

Image Credit: Instagram / dhruvrathee
WEBSTORIES