ഗാസ സിറ്റിയിലെ 3 ലക്ഷം ജനങ്ങളും ഒഴിയണമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പലായനം ചെയ്യുന്നവരെയും ഇസ്രയേൽ സൈന്യം ആക്രമിക്കുന്നു..
ഷുജയ മേഖലയിലെ ആക്രമണത്തിനു ശേഷം ഇസ്രയേൽ സൈന്യം ഇപ്പോൾ താൽ അൽ–ഹവാ മേഖലയിലേക്ക് നീങ്ങുകയാണ്.
വീടുകളും മറ്റും ബുൾഡോസറുകൾ ഉപയോഗിച്ചു തകർത്താണ് സൈന്യം മുന്നേറുന്നത്
സൈനിക നീക്കവും ആക്രമണവും കടുത്തതോടെ ഗാസയിൽ പട്ടിണി രൂക്ഷമായി.
പുറത്തിറങ്ങിയാൽ കൊല്ലപ്പെടാം എന്നതിനാൽ ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയുകയാണ്.
ഭക്ഷ്യധാന്യങ്ങൾ തീർന്നതോടെ പല കുടുംബങ്ങളും മൾബറി ഇലകളും മറ്റും കഴിച്ചാണ് വിശപ്പടക്കുന്നത്.
33 കുട്ടികൾ ഇതുവരെ പോഷകാഹാര കുറവുമൂലം മരിച്ചു.
താൽ അൽ–ഹവാ, റിമാൽ മേഖലയിൽ മാത്രം 30 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ തെരുവുകളിൽ നിന്നു നീക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സിവിൽ എമർജൻസി വിഭാഗം അറിയിച്ചു.