പലസ്തീനിൽ പുതിയ സ്കൂൾ വർഷം ഇന്നലെ ആരംഭിച്ചെങ്കിലും ഗാസയിലെ 6 ലക്ഷത്തിലേറെ വിദ്യാർഥികൾക്കു സ്കൂളിലേക്കു മടങ്ങാനാവില്ല.
11 മാസമായി സ്കൂളുകൾ അടഞ്ഞുകിടക്കുന്ന ഗാസയിൽ ഉടൻ വെടിനിർത്തലുണ്ടാകുമെന്ന പ്രതീക്ഷയും മങ്ങി.
സ്കൂൾ കെട്ടിടങ്ങളിൽ 90 ശതമാനവും ബോംബാക്രമണങ്ങളിൽ തകർന്നനിലയിലാണ്. അവശേഷിക്കുന്ന കെട്ടിടങ്ങൾ യുഎൻ ഏജൻസികളുടെ അഭയകേന്ദ്രമായി പ്രവർത്തിക്കുകയാണിപ്പോൾ
വയസ്സായ 58,000 കുട്ടികൾ ഈ വർഷം ഒന്നാം ക്ലാസിൽ പഠനം ആരംഭിക്കാൻ റജിസ്റ്റർ ചെയ്തിരുന്നതെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, വടക്കൻ ഗാസയിലെ കുട്ടികൾക്കുള്ള പോളിയോ വാക്സിനേഷൻ ഇന്നലെ ആരംഭിച്ചു.
ഈ ആഴ്ച അവസാനത്തോടെ അവസാനഘട്ട വാക്സിനേഷൻ ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷ. ലോകാരോഗ്യസംഘടനയും യുനിസെഫും ചേർന്നാണു ദൗത്യം.