മിറാക്കിൾ ജ്യൂസ്

നിറം വർധിപ്പിക്കാനും ചർമത്തിലെ ചുളിവുകൾ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമെല്ലാമുള്ള ഒരു മിറാക്കിൾ ഡ്രിങ്ക്. അതാണ് എബിസി ജ്യൂസ്.

7ciivkpe3drbi7fu0kilot53vp content-mm-mo-web-stories content-mm-mo-web-stories-pachakam 356qi4nt2fb7fi8mnk9ad5oslo content-mm-mo-web-stories-pachakam-2022 apple-beetroot-carrot-juice

എളുപ്പത്തിൽ വളരെ വേഗം തയാറാക്കാമെന്നതാണ് ഇതിന്റെ മെച്ചും. വ്യത്യസ്തമായ ഒരു ഹെൽത്തി, കോംപിനേഷൻ ജ്യൂസ് ആയതിനാൽ ഇതിന് ഗുണങ്ങൾ ഒരുപാടുണ്ട്.

ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് ഇതാണ് ആ മാന്ത്രികക്കൂട്ട്. ഈ മൂന്നു ചേരുവകളിൽ അടങ്ങിയ വൈറ്റമിനുകളും നാരുകളും ആന്റിഓക്സിഡന്റുകളുമാണ് ഇതിനെ വേറിട്ടുനിർത്തുന്നത്.

കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളുന്നതിനും രക്തസമ്മർദം കുറയ്ക്കുന്നതിനും രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനുമുള്ള ഈ മിറാക്കിൾ ജ്യൂസിന്റെ മിടുക്ക് അപാരമാണ്.

തൊലികളഞ്ഞ ആപ്പിൾ - 1 പകുതി ബീറ്റ്റൂട്ട് 1 കാരറ്റ് (തീരെ ചെറുതല്ലാത്തത്) ഒരു കപ്പ് വെള്ളം മധുരത്തിന് അനുസരിച്ച് തേൻ ഇവയെല്ലാം ജ്യൂസറിലോ ബ്ലെൻഡറിലോ അടിച്ചെടുക്കുക. അരിക്കാതെ ഉപയോഗിക്കുക.