പാചകം എളുപ്പമാക്കാൻ 5 കാര്യങ്ങൾ

വെളുത്തുള്ളി അല്ലിയാക്കിയതിനുശേഷം അൽപം എണ്ണപുരട്ടി 10 മിനിറ്റ് വെയിലത്തുവച്ചാൽ എളുപ്പത്തിൽ തൊലി അടർന്നുകിട്ടും.

kitchen-tips content-mm-mo-web-stories content-mm-mo-web-stories-pachakam 5ntmpm61tspr3er4vm6g9iesbh content-mm-mo-web-stories-pachakam-2022 33jtmabd1s8jlmp14sdvkdi6fn

മീൻ, ചെമ്മീൻ, കൊഞ്ച് എന്നിവ ഉണ്ടാക്കുമ്പോൾ വിനാഗിരിയിലോ നാരങ്ങാനീരിലോ അൽപം വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താൽ അലർജി ഒരു പരിധിവരെ ഒഴിവാക്കാം.

ഇടിയപ്പത്തിനുള്ള മാവിൽ രണ്ടുസ്പൂൺ നല്ലെണ്ണ കൂടി ചേർത്താൽ മാർദ്ദവമേറും.

ഉരുളക്കിഴങ്ങ് അരിഞ്ഞ് അല്പ നേരം വെള്ളത്തിലിടുക. ശേഷം വറുത്താൽ നല്ല സ്വാദ് കിട്ടും.

ഓംലറ്റിന് നല്ല മൃദുത്വം കിട്ടാൻ മുട്ട പതപ്പിച്ചതിന് ശേഷം അൽപം പാലോ വെള്ളമോ ചേർക്കുക.