പ്രഷർകുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം

പരിമിതമായ സമയത്തിനുള്ളിൽ ഭക്ഷണസാധനങ്ങൾ പാകപ്പെടുത്തിയെടുക്കാൻ സഹായിക്കുന്ന പ്രഷർകുക്കർ വീട്ടമ്മമാർക്ക് ഒരനുഗ്രഹം തന്നെയാണ്. സൂക്ഷ്മതയോടെ കൈകാര്യം െചയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

content-mm-mo-web-stories content-mm-mo-web-stories-pachakam 3g2792g11sfmn0j7mbognj4g2r pressure-cooker-using-tips 342cjnab2in6e3f8mj416a6lrs content-mm-mo-web-stories-pachakam-2022

പ്രഷർകുക്കർ കഴുകി വൃത്തിയാക്കിയശേഷം മൂടി മുറുകെ അടച്ചു വയ്ക്കരുത്. മൂടി മറിച്ചു വച്ച് അടയ്ക്കുക. മൂടി കൊണ്ടു മുറുകെ അടച്ചു വച്ചിരുന്നാൽ ദുർഗന്ധമുണ്ടാകും.

പാചകം ചെയ്യാനുള്ള സാധനങ്ങൾ കുക്കറിന്റെ പകുതിയിൽക്കൂടുതൽ ഉണ്ടായിരിക്കരുത്.

പെട്ടെന്നു തുറക്കേണ്ടി വന്നാൽ പ്രഷർകുക്കർ പച്ചവെള്ളത്തിൽ ഇറക്കി വച്ചോ, അടപ്പിനു മീതെ വെള്ളമൊഴിച്ചോ തണുപ്പിക്കുക. അകത്തെ പ്രഷർ കുറയുമ്പോൾ മൂടി അനായാസം തുറക്കാം. വെള്ളം പുറത്തൊഴിക്കുമ്പോൾ വെയിറ്റിന്റെ മീതെ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ പുറമേ വെള്ളമൊഴിച്ചു തണുപ്പിക്കുന്നതു കൊണ്ടു പാകം ചെയ്ത ഭക്ഷണ സാധനം തണുത്തു പോകുമെന്നു ഭയപ്പെടേണ്ടതില്ല.

പാകം ചെയ്ത ശേഷം പ്രഷർകുക്കറിന്റെ വെയിറ്റ് വളരെ നേരം വയ്ക്കരുത്. പാത്രം സീൽ ചെയ്തതുപോലെ അധികനേരം അടച്ചു വച്ചാൽ ഭക്ഷണസാധനത്തിനു രുചി വ്യത്യാസം ഉണ്ടാകും.

വെയിറ്റു വയ്ക്കുന്ന ദ്വാരം അഴുക്കു കയറി അടഞ്ഞാൽ ഈർക്കിലോ കമ്പിയോ ഇട്ടു കുത്താതെ ഒരു തുണിക്കഷണം തിരിപോലെ തെറുത്ത് ആ ദ്വാരത്തിൽ കയറ്റി വൃത്തിയാക്കുക.