അരിമുറുക്ക് ഉഗ്രൻ ടേസ്റ്റിൽ

ഈ രീതിയിൽ തയാറാക്കുന്ന അരിമുറുക്കിൽ കടലമാവും ഉഴുന്നും ചേർക്കേണ്ടതില്ല. 

1g7qljeqvv1t0s9shln5r73rrq content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2022 easy-crispy-murukku 67cdp7nkvrbf2potsvjum6v1vs

കോരി ഒഴിക്കുന്ന മാവു കൊണ്ട് കറുമുറാ മുറുക്ക് ഞൊടിയിടയിൽ തയാറാക്കാം.

ഒരു പാനിൽ അരിപ്പൊടിയും ഉരുക്കിയ വെണ്ണയും കൂടി പുട്ടിന് നനയ്ക്കുന്ന പോലെ നനച്ചെടുക്കുക.  ശേഷം ഇതിലേക്ക് മുളകുപൊടി, കായപ്പൊടി, കറുത്ത എള്ള്, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക. 

ഈ മിശ്രിതം അടുപ്പിൽ വച്ച് കുറുക്കി വറ്റിച്ചെടുക്കുക. കൈ  വിടാതെ ഇളക്കാൻ മറക്കരുത്. നന്നായി കുഴഞ്ഞതിനു ശേഷം തീ ഓഫ് ചെയ്യാം. ചെറിയ ചൂടിൽ ഇത് ഒരു മിനിട്ടു കുഴച്ചതിനു ശേഷം സേവനാഴിയിൽ ഇട്ട് മുറുക്ക് ഉണ്ടാക്കാം.

വൈകുന്നേരം ചായയ്ക്കൊപ്പം കഴിക്കാം.