സ്ഥലപ്പേരുകൾ ചേർത്തറിയപ്പെടുന്ന പ്രശസ്തമായ ബിരിയാണികള്‍

content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2022 biriyani-known-with-place-names 4dhrbmiqdfm0npi2kbshbe4m5e 4vjc6ner5safbtfcb7f9do0em3

ബോംബെ ബിരിയാണി

വെജിറ്റേറിയനായാലും നോണ്‍ വെജിറ്റേറിയനായാലും ഉരുളക്കിഴങ്ങ് ആണ് ബോംബെ ബിരിയാണിയിൽ മെയിൻ.

കൽക്കട്ട ബിരിയാണി

ഔദ് രാജവംശത്തിന്റെ അടുക്കളയില്‍ നിന്നാണ് ഈ ബിരിയാണി ചേരുവകള്‍ കൊല്‍ക്കത്തയിലെത്തുന്നത്. കൃത്യമായ അളവില്‍ ചേര്‍ക്കുന്ന മസാലകളും ബസ്മതി അരിയും ആട്ടിറച്ചിയുമാണ് ഇതിൽ പ്രധാനം

ചെട്ടിനാട് ബിരിയാണി

തമിഴ്‌നാട്ടിലെ ചെട്ടിനാട് ഭാഗത്ത്‌ കിട്ടുന്ന പ്രത്യേകതരം ബിരിയാണിത്. എരിവും മണവും ആണ് ഇവിടെ മെയിൻ. ഉണക്കിയ ഇറച്ചിയും ഉപ്പു ചേര്‍ത്ത പച്ചക്കറികളുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ഹൈദരാബാദി ബിരിയാണി

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ബിരിയാണിയാണ് ഹൈദരാബാദി ബിരിയാണി. കുങ്കുമപ്പൂവും തേങ്ങയുമാണ് ഈ ബിരിയാണിയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

മലബാർ ബിരിയാണി

കോഴിക്കോട്, തലശേരി, മലപ്പുറം ഭാഗത്തില്‍ പ്രശസ്തമാണ് മലബാര്‍ ബിരിയാണി. കൈമ അരിയാണ് മലബാര്‍ ബിരിയാണി തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും മലബാര്‍ ബിരിയാണിയില്‍ ധാരാളം ഉപയോഗിക്കാറുണ്ട്.