കുട്ടികൾക്കും ബീൻസ് ബെസ്റ്റ്

pachakam-food-ingredients-beans-introduction content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2022 1s2sseit73berqscqoodggra0f 44cpof8lmk02lsbt970h24j4qg

പയർവർഗത്തിൽ പെട്ടതായതിനാൽത്തന്നെ ബീൻസിനു ഒട്ടും കൊഴുപ്പ് അടങ്ങിയിട്ടില്ല. ചീത്ത കൊളസ്ട്രോളിനെ കുറക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. സോഡിയം വളരെ കുറച്ചു മാത്രമടങ്ങിയിട്ടുള്ളതിനാൽ ഹൃദ്രോഗമുള്ളവർക്കും സുരക്ഷിതമായി ഉപയോഗിക്കാം.

എളുപ്പം ദഹിക്കുന്ന സ്വഭാവമുളള പയറായതിനാൽ വയറിന് സുഖകരം, ഒരു കപ്പ് ബീൻസിൽ രണ്ടു ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. പല്ലിനും മുടിക്കും കുട്ടികൾക്ക് ശരീരവളർച്ചക്കും ഉത്തമം. അത്യാവശ്യം വേണ്ട വൈറ്റമിനുകൾ (ഫ്ലോറേറ്റ് എന്ന ബി വൈറ്റമിന്‍ ഉൾപ്പെടെ) മറ്റു പോഷണങ്ങൾ എന്നിവയും ബീൻസിൽ ഉണ്ട്.

ഫോളേജ് ഉള്ളതിനാൽ ഗര്‍ഭിണികൾക്കും നല്ലതാണ്. ൈവറ്റമിൻ സി, എ, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ മൂലകങ്ങൾ, ശരീരത്തിന് ആവശ്യമുള്ളവ, ബീന്‍സിൽ അടങ്ങിയിട്ടുണ്ട്.

ബീൻസ് പാചകം ചെയ്തോ പകുതി വേവിച്ചോ കഴിക്കാം. ഇത്രയൊക്കെ പോരെ. ഇനി നമ്മുടെ സ്വന്തം സെറെൻഗെറ്റി കൊണ്ടുള്ള തോരനും സാമ്പാറും അവിയലും ഫ്രൈഡ്റൈസുമൊക്കെ ആകട്ടെ.