ആദ്യം കയ്ക്കും പിന്നെ....

content-mm-mo-web-stories content-mm-mo-web-stories-pachakam super-food-indian-gooseberry content-mm-mo-web-stories-pachakam-2022 2u9pfoff52o7mv4se98pi9isli 362p11g8olob9fb612frs0obh8

നെല്ലിക്കയിൽ ഏറ്റവും അധികം അടങ്ങിയിരിക്കുന്നതു വൈറ്റമിൻ സി ആണ്. അതുകൊണ്ടു തന്നെ ദിവസേന ഒരു നെല്ലിക്ക കഴിക്കുന്നതു പ്രതിരോധശേഷി കൂട്ടും

കാൻസറിനെ ചെറുക്കാനും പ്രായം ഏൽപിക്കുന്ന ആഘാതങ്ങളെ അകറ്റി നിർത്താനും നെല്ലിക്ക സഹായിക്കും

വൈറ്റമിൻ സി ഉള്ളതിനാൽ ഇരുമ്പ് വേഗത്തിൽ ആഗിരണം ചെയ്യും. തന്മൂലം വിളര്‍ച്ച തടയാനും സഹായിക്കും

ചര്‍മത്തിന്റെയും തലമുടിയുടെയും സംരക്ഷണത്തിനും ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം അകറ്റാനും നെല്ലിക്ക ഉത്തമമാണ്

ജ്യൂസായും ചമ്മന്തി ആയും നെല്ലിക്ക ഉപയോഗിക്കാം. വലിയ കുപ്പിയിൽ വെള്ളം നിറച്ച് അതിൽ നെല്ലിക്ക ഇട്ടു വച്ച്, ദിവസേന ആ വെള്ളം കുടിക്കുന്നതും ഏറെ നല്ലതാണ്