ഫിഷ് ഫന്റാസ്റ്റിക്കാ...ഒന്നാന്തരം രുചിയിൽ

തേങ്ങാപ്പാലിൽ തിളപ്പിച്ച കരിമീൻ കറി...

content-mm-mo-web-stories content-mm-mo-web-stories-pachakam 6ea03p86485245qh4ot7athtli karimeen-fish-fantastica-recipe-by-wahida-shamsudhin content-mm-mo-web-stories-pachakam-2022 3t6sjcqe02ioic1ms46ml1g8ag

പേരു കേൾക്കുമ്പോഴെ അറിയാം വയറു നിറയെ ചോറുണ്ണാൻ ഈ ഒരു കറി മാത്രം മതി.

വൃത്തിയാക്കിയ മീനിലേക്കു പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, 1/2 ടീസ്പൂൺ ലെമൺ ജ്യൂസ് പേസ്റ്റ് പരുവത്തിലാക്കിയതും തേച്ചു പിടിപ്പിച്ച് അൽപ നേരം വയ്ക്കുക.

ഒരു ഫ്രൈയിങ് പാൻ എടുത്ത് എണ്ണ ഒഴിച്ച് മീൻ കഷണങ്ങൾ ഷാലോ ഫ്രൈ ചെയ്തെടുക്കാം....

അതേ പാനിൽ തന്നെ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ഒന്നു മൂപ്പിക്കുക.

സവാള വഴന്നു കഴിയുമ്പോൾ ഇതിലേക്ക് തക്കാളി ചേർക്കുക.

മസാലയിൽ മീൻ സെറ്റായി വരുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് ചെറിയ തിള വരുമ്പോൾ ഓഫാക്കാം. ഫിഷ് ഫന്റാസ്റ്റിക്ക തയാർ!