പുളിപ്പില്ലാത്ത അപ്പം

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ചു പെസഹാ ആഘോഷിക്കാൻ അപ്പവും പാലും...

content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2022 indri-appam jm21fejt4eo12df15rgbg9rg9 576kv3lssnv7psvhslo0890pia

പെസഹാ അപ്പം പാകംചെയ്യുന്നതിനും വിളമ്പുന്നതിനുമൊക്കെയുണ്ട് പരമ്പരാഗതമായ ചിട്ടവട്ടങ്ങൾ. അരിപ്പൊടിയാണ് അപ്പത്തിലെ പ്രധാന ചേരുവ‌.

കുതിർത്ത ഉ‌ഴുന്ന് വെള്ളം ചേർക്കാതെ അരച്ചെടുത്തത് അരിപ്പൊടിയുടെ മൂന്നിലൊന്ന് എന്ന കണക്കിൽ ചേർക്കാം. ജീരകവും വെളുത്തുള്ളിയും അരച്ചെടുത്ത മിശ്രിതവും ചിരകിയ തേങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളച്ച വെള്ളമൊഴിച്ചു കുഴച്ചെടുത്താൽ അപ്പത്തിനുള്ള മാവായി.

ഇത് വാഴയിലക്കീറിനു നടുവിൽ വട്ടത്തിൽ പരത്തി അരികുകൾ മടക്കി വാഴനാരുകൊണ്ടു കെട്ടി ആവിയിൽ വേവിച്ചെടുക്കണം.

അപ്പത്തിനു നടുവിൽ ഓശാന നാളിലെ കുരുത്തോലയുടെ കീറ് കുരിശാകൃതിയിൽ വയ്ക്കും.