നമ്മുടെ സ്വന്തം ‘സദ്യ’

2f30715mao4fhku4hohfsbtl2k content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2022 538f0buavbjdduc2a76a13lbuu food-facts-onasadya-sumptuous-meal-served-on-the-thiruvonam-day

കേരളീയസദ്യയോളം സമൃദ്ധമായൊരുഭക്ഷണം നമുക്ക് വേറെയില്ല. ബന്ധുക്കളും സുഹൃദ്ജനങ്ങളോടുമൊത്തുള്ള ഭോജനം എന്നർഥമുള്ള ‘സഗ്ധിഃ’ എന്ന സംസ്കൃത വാക്കിൽനിന്നാണ് ‘സദ്യ’ എന്ന വാക്കുണ്ടായത്

Image Credit: Santhosh Varghese/Shutterstock.com

മധുരം, കയ്പ്പ്, പുളി, ഉപ്പ്, എരിവ്, ചവർപ്പ് എന്നീ ആറു രസങ്ങള്‍ അടങ്ങിയ ഭക്ഷണശീലം ഉത്തമമാണെന്ന് ആയുർവേദം പറയുന്നുണ്ട്. ഇതിനനുസരിച്ചാണ് നാം സദ്യ ചിട്ടപ്പെടുത്തിയത്

Image Credit: Santhosh Varghese/Shutterstock.com

അത്താഴൂട്ട്, ആണ്ടിയൂട്ട്, ക്ഷേത്രസദ്യ,വിവാഹസദ്യ, വിഷുസദ്യ, പിറന്നാൾസദ്യ തുടങ്ങി ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും വിവിധതരം സദ്യകൾ നമുക്കുണ്ടെങ്കിലും അവയിൽ കേമൻ ഓണസദ്യയാണ്. സദ്യയിലൂടെ മാത്രമേ നമുക്ക് ഓണം പൂർണമായിരുന്നുള്ളൂ

Image Credit: Santhosh Varghese/Shutterstock.com

സദ്യയൊരുക്കുന്ന പതിവ് പണ്ടുമുതലേ നമ്മുടെ നാട്ടിലുണ്ടായിരുന്നു. സദ്യ വിളമ്പുന്നതിനും കഴിക്കേണ്ടതിനുമൊക്കെ കൃത്യമായ ചിട്ടകളുണ്ട്

Image Credit: Santhosh Varghese/Shutterstock.com

ഉണ്ണാനിരിക്കുന്ന ആളിന്റെ ഇടതുവശത്തേക്ക് കൊടിഭാഗം അഥവാ അറ്റം വരുന്ന രീതിയിൽ വാഴയിലയിട്ട് അതിലാണ് സദ്യ വിളമ്പുക. ഇടത്തു നിന്നും വലത്തോട്ടുവേണം വിളമ്പാൻ. ഇലയുടെ ആദ്യപകുതിയിൽ തൊടുകറികളും രണ്ടാംപകുതിയിൽ ചോറും വിളമ്പും

Image Credit: Santhosh Varghese/Shutterstock.com