മുട്ട വേവിക്കുമ്പോൾ കട്ടിയാകുന്നത് എന്തുകൊണ്ട്?

content-mm-mo-web-stories content-mm-mo-web-stories-pachakam 3ub1mpeo9tfsip2ejt1lnibsd6 2upm24gmbmu21rqrjso0bepfi content-mm-mo-web-stories-pachakam-2022 why-do-eggs-turn-hard-when-you-boil-them

ചൂടാക്കുമ്പോൾ‍ ഖരപദാർത്ഥങ്ങൾ ദ്രാവകാവസ്ഥയിലേക്കും ദ്രാവകങ്ങൾ വാതകാവസ്ഥയിലേക്കും മാറുന്നതാണ് രീതി

Image Credit: Snehit Photo / Shutterstock.com

വസ്തുക്കൾ ചൂടാക്കുമ്പോൾ അവയുടെ കണികകൾക്ക് ഊർജം ലഭിക്കുകയും അവ തമ്മിലുള്ള ആകർഷണ ബലം കുറയുകയും ചെയ്യുന്നു. ഇതോടെ കണികകൾ സ്വതന്ത്രമായി ചലിക്കാനുള്ള സാധ്യത കൂടും. അതാണ് ചൂടാക്കുമ്പോൾ ഖരവസ്തുക്കൾ ദ്രാവകമായും ദ്രാവകം വാതകമായും മാറുന്നത്

Image Credit: Sam Thomas A / Shutterstock.com

മുട്ടയുടെ കാര്യത്തിൽ ഇത് തിരിച്ചാണ്. ഏറെക്കുറെ ദ്രാവകാവസ്ഥയിലുള്ള മുട്ട ചൂടാക്കുന്നതോടെ ഖരരൂപത്തിലാകുന്നു. ജലത്തിൽ ഒഴുകിനടക്കുന്ന ഒറ്റയൊറ്റയായ പ്രോട്ടീൻ തന്മാത്രകളാണ് മുട്ടയിൽ ഉള്ളത്. നീണ്ട ശൃംഖലാരൂപമുള്ള ഇവ വളഞ്ഞുപുളഞ്ഞാണ് മുട്ടയ്ക്കുള്ളിൽ ഉണ്ടാവുക. ചൂടാക്കുമ്പോൾ ഈ പ്രോട്ടീൻ തന്മാത്രകൾ എല്ലാം കൂടിച്ചേരുന്നു

Image Credit: Ostranitsa Stanislav / Shutterstock.com

വലപോലെ തമ്മിൽ കോർത്തുനിൽക്കുന്ന ഈ പ്രോട്ടാൻ തന്മാത്രകൾക്കിടയിൽ ജലതന്മാത്രകൾ ഒഴുകാൻ കഴിയാതെ കുടുങ്ങിപ്പോകും. ഇതാണ് മുട്ട കട്ടിയാകാൻ കാരണം

Image Credit: Africa Studio / Shutterstock.com

വേവിക്കുമ്പോൾ തന്മാത്രകളുടെ കൂടിച്ചേരൽ ശക്തമാവുകയും ജലാംശം വീണ്ടും നഷ്ടപ്പെടുകയും ചെയ്യുന്നു. ഈതോടെ വേവിച്ച മുട്ട റബറുപോലെയാകുന്നു

Image Credit: Hajakely / Shutterstock.com