‘കഞ്ഞി’യാണ് താരം, കാരണം?

4e5eomsnofh3rc1atb9aoe7d36 content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2022 food-facts-rice-porridge thd41ktir9hr5q6kqt5odu8f8

ഒരുകാലത്ത് മലയാളിയുടെ ‘ദേശീയഭക്ഷണ’മായിരുന്നു കഞ്ഞി. പ്രാതലിനും അത്താഴത്തിനും കഞ്ഞി കഴിച്ച് പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്തു കഴിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. കഞ്ഞി എങ്ങനെയാണ് കേരളത്തിന്റെ പ്രധാന ഭക്ഷണമായത്?

Image Credit: Santhosh Varghese / Shutterstock.com

ഉത്തരം കഞ്ഞിപോലെ ലളിതമാണ്. നമ്മുടെ പ്രധാന ധാന്യവിളയാണ് നെല്ല്. നെല്ല് ഉമി കളഞ്ഞെടുത്ത അരിയൊന്ന് ചെറുതായി പൊടിച്ച് എട്ടിരട്ടി വെള്ളത്തിൽ വേവിച്ചാണ് കഞ്ഞിയുണ്ടാക്കിയിരുന്നത്

Image Credit: Sam Thomas A / Shutterstock.com

വെയിലും ചൂടും കൂടിയ ഉഷ്ണമേഖലാപ്രദേശമായ നമ്മുടെ നാടിന് ഏറ്റവും യോജിച്ച ഭക്ഷണമാണ് കഞ്ഞിയെന്ന് നമ്മുടെ പൂർവികർ തിരിച്ചറിഞ്ഞിരുന്നു

Image Credit: Sam Thomas A / Shutterstock.com

ദ്രാവകരൂപത്തിലുള്ള ഈ ഭക്ഷണം എളുപ്പത്തിൽ ദഹിക്കുന്നതും ശരീരത്തിന് ഏറെ സുഖകരവുമാണ്

Image Credit: Sam Thomas A / Shutterstock.com

ചെറുപയറും പുഴുക്കും തേങ്ങയും ചമ്മന്തിയുമൊക്കെ കൂട്ടിനെത്തുന്നതോടെ കഞ്ഞിയ്ക്ക് പോഷകഗുണമേറും. ചോറിനേക്കാൾ പോഷകസമൃദ്ധമാണ് കഞ്ഞിയും കഞ്ഞിവെള്ളവും

Image Credit: Santhosh Varghese / Shutterstock.com

കർക്കിടകമാസത്തിൽ നവരയരിയും നാടൻ ഔഷധസസ്യങ്ങളും മറ്റും ചേർത്ത് തയാറാക്കുന്ന ഔഷധക്കഞ്ഞി ആരോഗ്യകരമായ ഭക്ഷണമാണ്

Image Credit: Santhosh Varghese / Shutterstock.com