സൂപ്പ് സൂപ്പറാ

content-mm-mo-web-stories content-mm-mo-web-stories-pachakam 301e9j8bvgqalup1nrruc0toeu soup-in-daily-diet content-mm-mo-web-stories-pachakam-2022 49lqddkkpomrg1derqv7721sc

മാംസമോ പ‌ച്ചക്കറികളോ പ്രത്യേക അനുപാതത്തിൽ വേവിച്ചെടുത്ത്, അതിന്റെ ദ്രാവക രൂപത്തിലുള്ള ഇളം ചൂടുള്ള സത്തടങ്ങിയ അതിവിശിഷ്ട ഭക്ഷണമാണ് സൂപ്പ്

Image Credit: Istockphoto / LordHenriVoton

ഇറച്ചിയോ മത്സ്യമോ പച്ചക്കറികളോ ധാന്യങ്ങളോ വെള്ളവുമായി ചേർത്ത് വേവിച്ചെടുത്ത് ചെറുചൂടോടെ വിളമ്പാവുന്ന സൂപ്പ് ലോകമെങ്ങും ഏതാണ്ട് 250 തരമുണ്ട്.

Image Credit: Istockphoto / ajaykampani

പരമ്പരാഗത രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന നമ്മുടെ സാമ്പാറും രസവുമൊക്കെ ഒരു തരത്തിൽ സൂപ്പുകൾ തന്നെയാണ്. എന്തിന് കഞ്ഞിവെള്ളവും ഒരു സൂപ്പാണ് - റൈസ് സൂപ്പ്

Image Credit: Istockphoto / maayeka

സൂപ്പുകൾ പ്രധാനമായി രണ്ടു തരമുണ്ട്: ക്ലിയർ സൂപ്പും തിക്ക് സൂപ്പും. ചിക്കൻ, ബീഫ് സ്റ്റോക്കുകൾകൊണ്ടും ബ്രോത്ത് കൊണ്ടുമാണ് ക്ലിയർ സൂപ്പ് ഉണ്ടാക്കുന്നത്. ക്രീമും പ്യൂരിയുമാണ് തിക്ക് സൂപ്പിന്റെ ചേരുവകൾ.

Image Credit: Istockphoto / Floortje

പോഷക സമൃദ്ധവും രുചികരവും ആണെന്നു മാത്രമല്ല സൂപ്പിന്റെ ജനപ്രീതിക്കു കാരണം. ഇതു പാകം ചെയ്യാനും വിളമ്പുവാനും എളുപ്പമാണ്. വേഗത്തിൽ ദഹിക്കുകയും ചെയ്യും.

Image Credit: Istockphoto / ShotShare