അടുക്കളജോലി ഇൗസിയാക്കാനിതാ ടിപ്പുകള്‍

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list qto193hs3hk7tmq7bds4ehh03

പഴങ്ങൾ വേഗത്തിൽ പഴുപ്പിക്കാം

പേപ്പർ ബാഗിൽ സൂക്ഷിക്കാം. ഇവ പുറത്തുവിടുന്ന എഥിലീൻ വാതകം പഴുക്കല്‍ ത്വരിതപ്പെടുത്തും

ഉപ്പ് കൂടിയാൽ

തൊലികളഞ്ഞ ഉരുളക്കിഴങ്ങോ നാരങ്ങ നീര് പിഴിഞ്ഞോ ചേര്‍ക്കാം.

മല്ലിയില വാടാതിരിക്കാൻ

അരിഞ്ഞു ഒലിവ് ഓയിലുമായി മിക്സ് ചെയ്യുക. എന്നിട്ട് ഇവ ഐസ് ക്യൂബ് ട്രേകളിലാക്കി ഫ്രീസറില്‍ വയ്ക്കാം

ഉള്ളി അരിയുമ്പോള്‍

അരിയുന്നതിന് മുമ്പ് 30 മിനിറ്റ് ഫ്രിജിൽ വച്ച് തണുപ്പിക്കുകയോ വെള്ളത്തിലിട്ടിട്ട് അരിയുകയോ ചെയ്യാം

വെളുത്തുള്ളി എളുപ്പത്തിൽ തൊലി കളയാം

വെളുത്തുള്ളി10-15 സെക്കൻഡ് മൈക്രോവേവിൽ വയ്ക്കുക. ഇത് പുറത്തെടുത്ത് അല്ലികളായി അടര്‍ത്തി എളുപ്പത്തില്‍ തൊലി മാറ്റാം.

രുചി കൂടാൻ

കറികളിൽ രുചി വർദ്ധിപ്പിക്കാനും ബാലൻസ് ചെയ്യാനും ഒരു നുള്ളു പഞ്ചസാര ഇടുന്നതു നല്ലതാണ്.