കുറച്ചു തേങ്ങാപ്പാൽ ചേർത്താൽ കറിയ്ക്കു ഒരു ക്രീമി ഘടന കൈവരും.
വേവിക്കാത്ത, പച്ച ഉരുളക്കിഴങ്ങിന് കടുത്ത മഞ്ഞ നിറത്തെ കറികളിൽ നിന്നും വലിച്ചെടുക്കാനുള്ള കഴിവുണ്ട്.
കറികളിൽ അല്പം മധുരം ചേരുമ്പോൾ അമിതമായി പോയ മഞ്ഞളിന്റെ ചെറുകയ്പ് ഇല്ലാതെയാകും.
മഞ്ഞളിന്റെ രുചിയെ ലഘൂകരിക്കാൻ ചെറുനാരങ്ങയുടെ നീര് നല്ലതാണ്
മഞ്ഞളിന്റെ രുചിയെ ലഘൂകരിക്കാൻ വിനാഗിരിയും നല്ലതാണ്
ഗരം മസാലയോ ജീരകമോ മല്ലിയോ എന്തെങ്കിലും ചേർന്നാൽ കറിയുടെ ഘടനയിൽ വ്യത്യാസം വരുകയില്ലെന്നുണ്ടെങ്കിൽ ഇവയിൽ ഏതെങ്കിലുമൊന്ന് തൈരുമായി മിക്സ് ചെയ്ത് കറിയിൽ ചേർക്കാം