തുമ്പപ്പൂ പോലുള്ള ചോറുണ്ടാക്കാം; കുഴഞ്ഞു പോകാതിരിക്കാന്‍ അടിപൊളി ടിപ്പുകള്‍

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 4rrrhv6jknlmp5k8o0r5u9va2e

കുഴഞ്ഞുമറിഞ്ഞ് ആകെ പശപോലെ ഒട്ടിപ്പിടിക്കാതെ ചോറ് വേവിച്ചെടുക്കാം.

നല്ല ചോറുണ്ടാക്കാന്‍ ആദ്യം ചെയ്യേണ്ടത് നല്ല അരി തിരഞ്ഞെടുക്കുക നന്നായി കഴുകുക,

അധികമുള്ള അന്നജം അരിമണികള്‍ പരസ്പരം ഒട്ടിപ്പിടിക്കാനും കുഴഞ്ഞുപോകാനും കാരണമാകും.

ഉപയോഗിക്കുന്ന അരിയുടെ ബ്രാൻഡ്, പാത്രത്തിന്‍റെ തരം, അടപ്പ് എന്നിവയെല്ലാം അരിയുടെ വേവിനെ ബാധിക്കുന്ന കാര്യങ്ങളാണ്.

നീണ്ട അരി ഉപയോഗിക്കുമ്പോള്‍, 1 കപ്പ് അരിക്ക് 2 കപ്പ് വെള്ളം ആണ് ഉപയോഗിക്കേണ്ടത്.

അരി പാകം ചെയ്യുമ്പോൾ, ഇടയ്ക്കിടെ തവിയിട്ട് ഇളക്കരുത്. ഇളക്കുന്നതിലൂടെ ധാന്യങ്ങൾ അധിക അന്നജം പുറത്തുവിടുകയും ഇത് ചോറ് കുഴഞ്ഞുപോകാന്‍ കാരണമാകും