പപ്പടം പോലെ പൊടിയുന്ന കിടിലന്‍ അച്ചപ്പം ഉണ്ടാക്കാം

content-mm-mo-web-stories content-mm-mo-web-stories-pachakam 5ket5fr411n8k52tkafqd82uie content-mm-mo-web-stories-pachakam-2023 552fdhcq637lf1tnma52l9qc91 easy-achappam-recipe

ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ഒഴിക്കുക ഇതിലേക്ക് അര കപ്പ്‌ പൊടിച്ച പഞ്ചസാര ചേര്‍ക്കുക. എന്നിട്ട് നന്നായി അടിച്ചെടുക്കുക

Image Credit: Shutterstock

ഒരു പാത്രം എടുത്ത് രണ്ടു കപ്പ്‌ അരിപ്പൊടി അളന്ന് ഇടുക. നൈസ് അരിപ്പൊടി വേണം ഉപയോഗിക്കാന്‍.

Image Credit: Shutterstock

ഇതിലേക്ക് കാല്‍ സ്പൂണ്‍ ഉപ്പിട്ട് നന്നായി മിക്സ് ചെയ്തെടുക്കുക. അടിച്ചുവെച്ച മുട്ട-പഞ്ചസാര മിക്സ് ഇതിലേക്ക് ഇട്ടു നന്നായി കുഴച്ചെടുക്കുക.

Image Credit: Shutterstock

ഒരു മുഴുവന്‍ തേങ്ങയുടെ പാല്‍ പിഴിഞ്ഞെടുക്കുക. ഇതില്‍ നിന്നും കുറേശ്ശെ കുറേശ്ശേയായി മാവിലേക്ക് ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക.

Image Credit: Shutterstock

അച്ച് ആദ്യം തന്നെ അല്‍പ്പനേരം ചെറുചൂടുള്ള പുളിവെള്ളത്തില്‍ ഇട്ടുവെച്ച ശേഷം തുടച്ച് എണ്ണ പുരട്ടി മയപ്പെടുത്തിയെടുത്താല്‍ അച്ചപ്പം ഒട്ടിപ്പിടിക്കാതെയിരിക്കും

Image Credit: Shutterstock

ഇനി ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ അച്ച് മുക്കിയെടുക്കുക.

Image Credit: Shutterstock
പപ്പടം പോലെ പൊടിയുന്ന കിടിലന്‍ അച്ചപ്പം ഉണ്ടാക്കാം

webstories

www.manoramaonline.com/web-stories/pachakam.html
Read More