ഇനി വെണ്ടയ്ക്ക ചീഞ്ഞുപോകില്ല, കേടുകൂടാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ
കലോറി കുറവെങ്കിലും ഫൈബർ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയാൽ സമ്പന്നമാണ് ഈ പച്ചക്കറി
വെണ്ടയ്ക്ക് വാങ്ങുമ്പോൾ പ്രധാനമായും കുരുക്കൾ കുറവുള്ളതും സോഫ്റ്റ് ആയതുമായവ വാങ്ങണം.
വെണ്ടയ്ക്കയിൽ വിരലുകൾ കൊണ്ട് ചെറുതായി അമർത്തി നോക്കിയാൽ എളുപ്പത്തിൽ മനസിലാക്കാം
കടയിൽ നിന്നും വാങ്ങി കൊണ്ടുവന്ന വെണ്ടയ്ക്ക ഉണക്കിയെടുത്തതിന് ശേഷം മാത്രം ഉപയോഗിക്കാം
വെണ്ടയ്ക്ക ഫ്രിജിലാണ് സൂക്ഷിക്കുന്നതെങ്കിൽ ഒരു പോളിത്തീൻ കവറിലോ വെജിറ്റബിൾ ബാഗിലോ ആക്കി വയ്ക്കാവുന്നതാണ്
മറ്റുള്ള പാചകക്കറികൾ, പഴങ്ങൾ എന്നിവയ്ക്കൊപ്പം വെണ്ടയ്ക്ക വെയ്ക്കരുത്.