പാകം ചെയ്ത് കഴിക്കുന്നതിനേക്കാളും പിറ്റേ ദിവസം രുചിയേറുന്ന വിഭവങ്ങളുമുണ്ട്.
വച്ച ഉടൻ തന്നെ ചൂടോടെ കഴിക്കുന്നതിനേക്കാളും സ്വാദേറുന്ന വിഭവങ്ങൾ ഏതൊക്കെയെന്ന് അറിയാം.
വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ മൂപ്പിച്ചെടുത്ത് മുളകിട്ട് വയ്ക്കുന്ന മീൻകറി പിറ്റേദിവസമാണ് രുചിയേറുന്നത്
ഇരുമ്പു ചീനച്ചട്ടിയിൽ വരട്ടിയെടുക്കുന്ന ബീഫ് ഫ്രൈയ്ക്ക് രുചിയേറും.
ദിവസങ്ങൾ കൂടുതൽ ഇരിക്കുന്തോറും രുചിയേറുന്ന മറ്റൊരു വിഭവമാണ് അച്ചാറുകൾ.
മാവ് അരച്ചുടനെ ദോശ ചുട്ടെടുക്കുന്നതിനേക്കാൾ നല്ലത് പിറ്റേദിവസം ഉണ്ടാക്കി കഴിക്കുന്നതാണ്