സവാള അല്ലെങ്കിൽ ചെറിയുള്ളി അരിഞ്ഞു ഫ്രിജിൽ വയ്ക്കുന്നതു വഴി അവയിൽ ബാക്ടീരിയകൾ വളരും
സവാള ഫ്രിജിൽ സൂക്ഷിക്കുമ്പോൾ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കാം
അരിഞ്ഞെടുത്ത സവാള അല്ലെങ്കിൽ ഉള്ളി ഒരു കണ്ടെയ്നറിനുള്ളിലാക്കി അടച്ചു വയ്ക്കണം.
ഒരു പോളിത്തീൻ കവറിനുള്ളിൽ അരിഞ്ഞ സവാള എടുത്തുവെച്ചാലും സവാള ഉപയോഗ ശൂന്യമാകാതെയിരിക്കും.
തലേദിവസമാണ് സവാള അരിഞ്ഞു വയ്ക്കുന്നതെങ്കിൽ ഒരു ഗ്ലാസ് ജാറിനുള്ളിൽ അടച്ചു ഫ്രിജിൽ വെച്ചാലും മതിയാകും.
ഒരിക്കലും അരിഞ്ഞ സവാള തുറന്ന് ഫ്രിജിൽ വെയ്ക്കരുത്. എല്ലായ്‌പ്പോഴും നന്നായി അടച്ച് വയ്ക്കണം.