കറികളിൽ എരിവ് കൂടിയാൽ അത് കഴിക്കുന്നത് വയറിനും അസ്വസ്ഥതകൾ ഉണ്ടാക്കും
ചില ചേരുവകൾ ചേർത്താൽ കറിയിലെ എരിവിന്റെ കാഠിന്യം കുറയ്ക്കാൻ സാധിക്കും.
കറിയിൽ ഉപ്പോ എരിവോ വർധിച്ചതായി കണ്ടാൽ ഉരുളകിഴങ്ങ് തൊലി കളഞ്ഞതിനു ശേഷം ചേർത്ത് കൊടുത്താൽ മതി.
എരിവ് കൂടുതലുള്ള കറികളിൽ തൈര് ചേർക്കുന്നത് എരിവ് കുറയ്ക്കാൻ സഹായിക്കും.
അല്പം മധുരവും പുളിയുമുള്ള ടൊമാറ്റോ കെച്ചപ്പ് കറികളിൽ എരിവ് കൂടിയാൽ ചേർക്കാവുന്നതാണ്.
കറികളിൽ ഒരല്പം പുളി ചേർത്താൽ എരിവ് കുറയും. അതിനായി ചെറുനാരങ്ങയുടെ നീര് ഉപയോഗിക്കാവുന്നതാണ്.