പാല്, തൈര്, മറ്റു ഡയറി ഉല്പന്നങ്ങൾ മൽസ്യത്തിനൊപ്പം കഴിക്കുന്നത്. ദഹനത്തെ ബാധിക്കും. വയറു വേദനയ്ക്കും സാധ്യതയുണ്ട്
മൽസ്യത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ചെറുനാരങ്ങ, ഓറഞ്ച് മുതലായ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ആസിഡും പ്രതിപ്രവർത്തിക്കുന്നത് കൊണ്ടുതന്നെ ഒരുമിച്ചു ഇവ കഴിക്കുന്നത് വയറിൽ അസ്വസ്ഥതകൾക്കിടയാക്കും.
പ്രോസെസ്സഡ് വിഭവങ്ങൾ, അതുപോലെ തന്നെ എണ്ണയിൽ വറുത്തെടുത്തവ ഇവ മൽസ്യത്തിനൊപ്പം കഴിക്കുന്നത് നല്ലതല്ല.
വറുത്ത ഭക്ഷണങ്ങളിലെ ഉയർന്ന അളവിലുള്ള പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും ഹൃദയ സംബന്ധമായ ആരോഗ്യത്തിനും ഹാനികരമാണ്.
ഉരുളക്കിഴങ്ങ്, പാസ്ത പോലുള്ളവ മൽസ്യ വിഭവങ്ങൾക്കൊപ്പം കഴിക്കാതിരിക്കുക. ഇവ ഒരുമിച്ചു കഴിക്കുമ്പോൾ കൂടിയ അളവിൽ കലോറികളും കാർബോഹൈഡ്രേറ്റുകളും അകത്തെത്താനിടയുണ്ട്.
പയറുവർഗങ്ങളിൽ കൂടിയ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മത്സ്യവും പ്രോട്ടീനിനാൽ സമ്പന്നമാണ്. ഇവ ഒരുമിച്ചു കഴിച്ചാൽ ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾക്കിടയാക്കും.
മൽസ്യത്തിൽ നിന്നും ശരീരത്തിന് ലഭിക്കേണ്ട മെർക്കുറിയെ കാപ്പി തടയുന്നു. അതുകൊണ്ടു തന്നെ കാപ്പിയും മത്സ്യവും ഒരേസമയം കഴിക്കുന്നത് ഗുണകരമല്ല.