സൂപ്പുകൾ, സ്റ്റൂ എന്നിവ തിളപ്പിച്ചതിനു ശേഷം നന്നായി ചൂടറികഴിഞ്ഞു മാത്രം ഫ്രിജിലേക്ക് മാറ്റുക. മൂന്നോ നാലോ ദിവസം വരെ കേടുകൂടാതെയിരിക്കും
മാംസം, മൽസ്യം എന്നിവ പാകം ചെയ്തത് മൂന്നു മുതൽ നാല് ദിവസം വരെ ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. വായു കടക്കാത്ത പാത്രത്തിലായിരിക്കണം ഇവ ഫ്രിജിൽ വയ്‌ക്കേണ്ടത്.
ചോറ് - പാസ്ത എന്നിവ നാല് ദിവസം വരെ കേടുകൂടാതെ ഫ്രിജിലിരിക്കും. തണുത്തതിനു ശേഷം ഉടനടി തന്നെ ഇവ ഫ്രിജിലേക്കു മാറ്റണം.
പാലും പാലുൽപ്പന്നങ്ങളും കൊണ്ട് തയാറാക്കിയ ഡെസേർട്ടുകൾ, മധുരപലഹാരങ്ങൾ, പുഡിങ്ങുകൾ എന്നിവ ശരിയായ രീതിയിൽ ഫ്രിജിൽ വച്ചാൽ രണ്ടു മുതൽ മൂന്നു ദിവസം വരെ കേടുകൂടാതെയിരിക്കും.
പച്ചക്കറികൾ പാകം ചെയ്തത് ഒരാഴ്ച വരെ ഫ്രിജിൽ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. കണ്ടെയ്നറുകളിലാക്കി അടച്ചു വയ്ക്കാൻ മറക്കരുത്,
സാധാരണ രീതിയിൽ പാകം ചെയ്തവ ഫ്രിജിൽ വച്ചാൽ അവയുടെ ആയുസ് അഞ്ചു മുതൽ ഏഴ് ദിവസം വരെയാണ്. പാകം ചെയ്ത് രണ്ടുമണിക്കൂറിനു ശേഷം ഫ്രിജിലേക്കു മാറ്റണം.