മഞ്ഞുകാലമായാൽ ഓറഞ്ചിന്റെ സീസൺ കൂടിയാണ് ഇന്ത്യയിൽ
നല്ല ഓറഞ്ച് നിറം, സമ്പന്നമായ ഗുണമേന്മ, അസാധാരണമായ മാധുര്യം ഉള്ളതാണ് നാഗ്പൂർ ഓറഞ്ച്. ഇത് പലപ്പോഴും 'ഓറഞ്ചിന്റെ രാജാവ്' എന്ന് വിളിക്കപ്പെടുന്നു.
മഞ്ഞുകാലത്ത് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ഇവ പ്രധാനമായും വളരുന്നതാണ് കിനോ ഓറഞ്ച്.ജ്യൂസ് അടിച്ചു കുടിക്കാനാണ് കിനോ ഓറഞ്ചുകൾ ഏറ്റവും നല്ലത്.
കൂർഗ് മന്ദാരിൻ എന്നും അറിയപ്പെടുന്ന ഇവ കർണാടകയിലെ കൂർഗ് മേഖലയിൽ നിന്നുള്ളതാണ്. ഓറഞ്ചുകൾക്ക് വലുപ്പം കുറവാണ്. ജാം, പ്രിസർവുകൾ, എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
മഹാരാഷ്ട്രയിൽ നാഗ്പൂർ ഓറഞ്ചിനുപുറമെ, മുദ്‌ഖേഡ് ഓറഞ്ചും വളരെ ജനപ്രിയമാണ്. ജ്യൂസ് ആയിട്ടോ വെറുതെ കഴിക്കാനോ മികച്ചതാണ് ഈ ഓറഞ്ചുകൾ.
ഖാസി ബ്ലഡ് ഓറഞ്ചുകൾ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ളതാണ്. ഈ ഓറഞ്ചിനെ വ്യത്യസ്തമാക്കുന്നത് കടും ചുവപ്പ് നിറമാണ്. സലാഡുകൾ, പാനീയങ്ങൾ എന്നിവയ്ക്ക് നിറം നൽകുന്നതിന് മികച്ചതാണ്.